നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയില്‍പ്പെട്ട് തിരിച്ചിറക്കി. ലാന്‍ഡിങ്ങിന് അഞ്ചുമിനിറ്റ് മുമ്പായിരുന്നു അപകടം. പൈലറ്റിന്റെ സംയോജിത ഇടപെടലില്‍
വന്‍ ദുരന്തമാണ് ഒഴിവായത്.
ഐഷാ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അമീര്‍ ബിന്‍ മുഹമ്മദ് (ബെന്നി) ഉള്‍പ്പെടെ ലക്ഷദ്വീപിലേക്കുള്ള 19 യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
ലാന്‍ഡിംഗില്‍ ഉണ്ടായ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെന്നിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റൊരു യാത്രക്കാരന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് വിമാനം പോയത്. എന്നാല്‍ ലക്ഷദ്വീപിലെ കാലാവസ്ഥ മോശമായതിനാല്‍ കൊച്ചിയിലേക്ക് തന്നെ തിരിക്കുകയായിരുന്നു.
Discussion about this post