തിരുവനന്തപുരം: മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക് മികച്ച സന്ദര്‍ശന കേന്ദ്രമാക്കി വിപുലീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസമാണ് മന്ത്രി പാര്‍ക്ക് സന്ദര്‍ശിച്ചത്. ‘നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം.’
ധീരനായ പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണിടത്ത് നില്ക്കുമ്പോള് ഓര്‍മ്മവന്നത് അദ്ദേഹത്തിന്റെ ഈ അവസാന വാക്കുകളാണ്.
മലബാറിന്റെ കര്ഷകമുന്നേറ്റത്തിലും സ്വാതന്ത്ര്യസമര ചരിത്രത്തിലും ഒഴിച്ചുകൂടാനാവാത്തതാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മലബാര്‍ കലാപം. ഇതിന് നേതൃത്വം നല്കിയവരില് പ്രമുഖനായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന സ്ഥലം കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിന്റെ ഭാഗമായാണ് ഈ സ്മാരകം നിലകൊള്ളുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം ജില്ലയുടെ ഹൃദയസ്ഥാനത്താണ് കോട്ടക്കുന്ന് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. വാരിയംകുന്നത്തിനെയും ഖിലാഫത്ത് നേതാക്കളെയും വധിക്കാനും ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധ പരിശീലനത്തിനും ഈ പ്രദേശത്തെ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം. ഇന്ന് മലപ്പുറം ജില്ലയിലെത്തുന്നവരെല്ലാം സന്ദര്‍ശിക്കുന്ന പ്രധാന കേന്ദ്രമാണിത്.
ടൂറിസം വികസനം എന്നത് പ്രകൃതിരമണീയത മാത്രമല്ല. നമ്മുടെ സംസ്കാരവും ചരിത്രവുമെല്ലാം ടൂറിസുമായി ഇഴചേര്‍ന്ന് കിടക്കണം. വാരിയംകുന്നത്തിനെ പോലുള്ള സമരസേനാനികളുടെ ജീവസ്സുറ്റ സ്മാരകങ്ങളും അവരുടെ ചരിത്രപശ്ചാത്തലവും കോട്ടക്കുന്നിലെത്തുന്ന ആരെയും ആകര്‍ഷിക്കണം. ഏതൊരു നാടിന്റെയും ചരിത്രവും സംസ്കാരവും മറ്റൊരാള്‍ക്ക് പകര്ന്നുനല്കുമ്പോള് മാത്രമാണ് ടൂറിസം രംഗം വിപുലമാകുന്നത്.
മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക് കേരളത്തിലെ മികച്ച സന്ദര്‍ശന കേന്ദ്രമാക്കി വിപുലീകരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
“നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം.”
ധീരനായ പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണിടത്ത് നില്ക്കുമ്പോള് ഓര്‍മ്മവന്നത് അദ്ദേഹത്തിന്റെ ഈ അവസാന വാക്കുകളാണ്.
മലബാറിന്റെ കര്ഷകമുന്നേറ്റത്തിലും സ്വാതന്ത്ര്യസമര ചരിത്രത്തിലും ഒഴിച്ചുകൂടാനാവാത്തതാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മലബാര്‍ കലാപം. ഇതിന് നേതൃത്വം നല്കിയവരില് പ്രമുഖനായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന സ്ഥലം കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിന്റെ ഭാഗമായാണ് ഈ സ്മാരകം നിലകൊള്ളുന്നത്.
മലപ്പുറം ജില്ലയുടെ ഹൃദയസ്ഥാനത്താണ് കോട്ടക്കുന്ന് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. വാരിയംകുന്നത്തിനെയും ഖിലാഫത്ത് നേതാക്കളെയും വധിക്കാനും ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധ പരിശീലനത്തിനും ഈ പ്രദേശത്തെ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം. ഇന്ന് മലപ്പുറം ജില്ലയിലെത്തുന്നവരെല്ലാം സന്ദര്‍ശിക്കുന്ന പ്രധാന കേന്ദ്രമാണിത്.
ടൂറിസം വികസനം എന്നത് പ്രകൃതിരമണീയത മാത്രമല്ല. നമ്മുടെ സംസ്കാരവും ചരിത്രവുമെല്ലാം ടൂറിസുമായി ഇഴചേര്‍ന്ന് കിടക്കണം. വാരിയംകുന്നത്തിനെ പോലുള്ള സമരസേനാനികളുടെ ജീവസ്സുറ്റ സ്മാരകങ്ങളും അവരുടെ ചരിത്രപശ്ചാത്തലവും കോട്ടക്കുന്നിലെത്തുന്ന ആരെയും ആകര്‍ഷിക്കണം. ഏതൊരു നാടിന്റെയും ചരിത്രവും സംസ്കാരവും മറ്റൊരാള്‍ക്ക് പകര്ന്നുനല്കുമ്പോള് മാത്രമാണ് ടൂറിസം രംഗം വിപുലമാകുന്നത്.
മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക് കേരളത്തിലെ മികച്ച സന്ദര്‍ശന കേന്ദ്രമാക്കി വിപുലീകരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള നടപടികള്‍ സ്വീകരിക്കും.
പി ഉബൈദുള്ള എംഎല്‍എ, വി പി അനില്‍, മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന് ഐഎഎസ്, മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി തുടങ്ങിയവര്‍ കൂടെയുണ്ടായി.
Discussion about this post