തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവന ട്രോളന്മ്മാര്ക്ക് ചാകരയാണ് സമ്മാനിച്ചിരിക്കുന്നത്. ‘കുട്ടിക്കാലത്ത് കണ്‍കറണ്ട് ബില്ലെന്താന്ന് ചോദിക്കുമ്പോ കറണ്ട് ബില്ല് കാണിച്ചു തരുമായിരുന്നു എന്റെ പൊന്നമ്മച്ചി’ എന്നാണ് ശോഭ സുരേന്ദ്രനെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ലല്ലു ട്രോളിയിരിക്കുന്നത്.
നിരവധി ട്രോളുകളാണ് ശോഭ സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുന്നത്.
ശോഭ സുരേന്ദന്റെ ഫേസ്ബുക്ക് പേജിലും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അവയില്‍ ചിലത്…
‘ചേച്ചി എന്താണ് കണ് കറന്റ് ലിസ്റ്റ്’
‘ചേച്ചി അങ്ങു പറഞ്ഞു കൊടുത്തോടരുന്നോ?? എല്ലാ മാസവും ഇലേക്ട്രിസിറ്റി അപ്പീസിന്ന് വന്നു എഴുതി തന്നെച്ചു പോണ ഒരു ലിസ്റ്റ് ആണ് അതു..(current bill ),’
‘അധിക കറണ്ട് ബില്ലു വരുമ്പോള്‍ കണ്ണില്‍ കൂടെ പൊന്നീച്ച പറക്കില്ലേ, അതാണ് കണ്ക്കറണ്ട് ലിസ്റ്റ്. ഇതൊക്കെ ഏതു കൊച്ചുക്കുട്ടികള്ക്കുമറിയാം. കേട്ടോ കമ്മി റഹീമേ. ഞങ്ങളുടെ പ്രവര്‍ത്തകരുടെ തലയിലും ആള്‍ത്താമസമുണ്ട് ജയ് ശോഭ ജി’
‘കണ് കറണ്ട് ലിസ്റ്റുണ്ടോ ഒരു പ്ലേറ്റ് എടുക്കാന്‍ ..’
‘കുറെ കറന്റ് ബില്ലുകള്‍ ചേര്‍ന്ന ഒരു ലിസ്റ്റ് അല്ലെ മാഡം ഈ കണ്‍കറന്റ് ലിസ്റ്റ്’
Discussion about this post