തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്‍പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ സമരം നടത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ സമരം തുടരുന്ന സാഹചര്യം വന്നതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
Discussion about this post