കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ; കിറ്റെക്സ് എംഡി സാബു എം ജേക്കബിനെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: കിറ്റെക്സ് എംഡി സാബു എം ജേക്കബിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

എഴുപതുകളിലെയും എണ്‍പതുകളിലെയും സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്.
നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്സ് വ്യവസായ ഗ്രൂപ്പിന്റെ പരാതി പരിശോധിക്കണം. സ്ഥാപനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, ഇന്ന് പുതിയ വ്യവസായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും തെലങ്കാനയിലേക്ക് തിരിച്ചു.

Exit mobile version