തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തെ ട്രോളി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ഇപ്പോള്‍ സ്വന്തമായി ഒരു കണ്‍കറന്റ് ലിസ്റ്റ് പോലുമില്ലാത്ത സംസ്ഥാനമായി കേരളം. ഒരു ലിസ്റ്റുണ്ടാക്കാന്‍ പേപ്പര്‍ വേണമെങ്കില്‍ മിഷ്ടര്‍ തോമസ് ഐസക്കിനു ശ്രീമാന്‍ നരേന്ദ്ര മോദിയുടെയോ ശ്രീമാന്‍ അരുണ്‍ ജെയ്റ്റ്ലിയുടെയുടെയോ മുന്‍പില്‍ പോയി കൈനീട്ടണം. എന്നാല്‍ ഗുജറാത്തില്‍ നോക്കൂ, അവിടെ ഓരോ ജില്ലയ്ക്കും ഓരോ കണ്‍കറന്റ് ലിസ്റ്റുണ്ട് എന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലാണ് ശോഭ സുരേന്ദ്രന് ഇത്തരമൊരു അബന്ധം സംഭവിച്ചത്.ചര്‍ച്ചയില്‍ കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന പരാമര്‍ശം നടത്തിയ ശോഭാ സുരേന്ദ്രനോട് എന്താണ് കണ്‍കറന്റ് ലിസ്റ്റെന്ന് റഹീം ചോദിക്കുകയായിരുന്നു.
താങ്കള്‍ക്കതിനെ കുറിച്ച് വിവരമില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി ഉത്തരം കിട്ടും എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. തനിക്കറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത് താങ്കള്‍ പറഞ്ഞൂതരൂ എന്ന് റഹീം ആവര്‍ത്തിച്ചപ്പോള്‍ കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് അറിയില്ലെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തോട് മാപ്പു ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ മനസിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘മിഷ്ടര്‍ റഹിം, നിങ്ങളാരെയാണ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്? നിങ്ങള്‍ ഇടതുപക്ഷവും വലത്പക്ഷവും ഇക്കാലമത്രയും ഭരിച്ചുമുടിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു കണ്‍കറന്റ് ലിസ്റ്റ് പോലുമില്ലാത്ത സംസ്ഥാനമായി കേരളം. ഒരു ലിസ്റ്റുണ്ടാക്കാന്‍ പേപ്പര്‍ വേണമെങ്കില്‍ മിഷ്ടര്‍ തോമസ് ഐസക്കിനു ശ്രീമാന്‍ നരേന്ദ്ര മോദിയുടെയോ ശ്രീമാന്‍ അരുണ്‍ ജെയ്റ്റ്ലിയുടെയുടെയോ മുന്‍പില്‍ പോയി കൈനീട്ടണം. എന്നാല്‍ ഗുജറാത്തില്‍ നോക്കൂ…അവിടെ ഓരോ ജില്ലയ്ക്കും ഓരോ കണ്‍കറന്റ് ലിസ്റ്റുണ്ട്. ഇവിടെ നിങ്ങള്‍ എം എം മണിയെപ്പോലെ ഒരാളെ വച്ചാല്‍ കറന്റുമില്ല, കണ്‍കറന്റുമില്ല എന്ന അവസ്ഥയാണ്. ഇതൊക്കെ മനസിലാക്കിത്തന്നെയാണ് ഞാന്‍ ചര്‍ച്ചയ്ക്കു വന്നത്.’
Discussion about this post