തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായിതിനെ തുടര്‍ന്ന് പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. പകരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരത്തില്‍ ആദ്യം നിരാഹാരം അനുഷ്ടഠിച്ചത് എഎന്‍ രാധാകൃഷ്ണനായിരുന്നു. എട്ട് ദിവസം നിരാഹാരം അനുഷ്ഠിച്ച രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിന് പിന്നാലെ പത്മനാഭന്‍ സമരം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സമരം എങ്ങനെ അവസാനിപ്പിക്കും എന്നതില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ഒരു വിഭാഗം നേതാക്കള്‍ സമരത്തിനോട് എതിര്‍പ്പാണ്.
അതേസമയം ബിജെപി സമരത്തിനോട് ചര്‍ച്ച വേണ്ട എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
കലാപ സാധ്യത കണക്കിലെടുത്ത് ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഉടനേതന്നെ അവസാനിപ്പിക്കേണ്ട എന്നാണ് ബിജെപി തീരുമാനം
Discussion about this post