കൊച്ചി: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ സമൂഹമാധ്യമങ്ങളിലൂടെ അപാമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ വീണ്ടും ആനിക്കെതിരെ പരാമര്‍ശവുമായി സംഗീത രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വീണ്ടും സംഗീത രംഗത്തെത്തിയിരിക്കുന്നത്.
‘എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ എന്നാണ് അവര്‍ ആനിക്കെതിരെ കുറിച്ചത്. ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞതെന്നും എഫ്‌ഐആര്‍, എഫ്‌ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എഴുതിയിട്ടുണ്ട്. മുന്‍ ഐജി കെ. ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത.
സോഷ്യല്‍മീഡിയയിലൂടെ തന്നെ അപമാനിച്ചുവെന്ന് ആനി ശിവ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ബുധനാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആനി ശിവ സെന്‍ട്രല്‍ സ്റ്റേഷന്‍ ചുമതല ഏല്‍ക്കുന്നതിനു മുന്‍പ് അവരുടെ ജീവിതം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും വൈറലായതിനു പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണ സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ പോസ്റ്റിട്ടത്. ഇതു തുടര്‍ന്നതോടെയാണ് പരാതി നല്‍കാന്‍ ആനി ശിവ മുതിര്‍ന്നത്. വരും ദിവസം ഇവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.