തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനുമാണ് എത്തിച്ചത്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്സിന് രാത്രിയോടെ എത്തും.
ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്സിന് പുറമേയാണ് കൂടുതല്‍ ഡോസ് വാക്സിന് സംസ്ഥാനത്ത് എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്സിനാണ് ലഭ്യമായത്.