തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക.
തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായര്‍ വൈകുന്നേരം മുതലും കണ്ണൂരും കോഴിക്കോടും നിന്നുള്ള സര്‍വീസുകള്‍ തിങ്കള്‍ മുതലും സര്‍വീസ് ആരംഭിക്കും.
അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.
അധിക സര്‍വീസുകള്‍ വേണ്ടി വന്നാല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഈ സര്‍വീസുകള്‍ക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാം.
Discussion about this post