തിരുവനന്തപുരം: ഓണത്തിനോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഓണക്കിറ്റ് നല്കാന് തീരുമാനം. ആഗസ്റ്റ് മാസത്തില്‍ സ്പെഷ്യല്‍ ഓണക്കിറ്റ് നല്‍കാനാണ് മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചത്.
ഓണക്കിറ്റില്‍ പതിമൂന്ന് ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. ഒരു കിറ്റിന് ചെലവ് പ്രതീക്ഷിക്കുന്നത് 469.70 രൂപ. മൊത്തം ചെലവ് 408 കോടി രൂപ. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ അടക്കം പന്ത്രണ്ട് ഇനങ്ങളും ഒരു ചോക്ളേറ്റുമാണ് കിറ്റില്‍ ഉണ്ടാവുക. 86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് കിറ്റുകള്‍ ലഭിക്കും.
റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നാല്പതോളം റേഷന്‍ വ്യാപാരികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post