കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി കാക്കുന്ന ചരിത്ര ദൗത്യത്തില്‍ മലയാളി യുവതിയും.
കായംകുളം സ്വദേശിനി ആതിര കെ പിള്ള(25)യാണ് ചരിത്രനിയോഗത്തില് പങ്കാളിയായിരിക്കുന്നത്.
നാട്ടുകാരും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട അസം റൈഫിള്‍സിലെ വനിതാ സൈനികരിലെ ഏക മലയാളിയാണ് ആതിര. നാലു വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന ആതിര കശ്മീരിലെ അതിര്‍ത്തി ജില്ലയായ ഗന്ധര്‍ബാലില്‍ നാലു മാസം മുന്‍പാണു നിയമിക്കപ്പെട്ടത്.
21ാം വയസിലാണ് ആതിര ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായത്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഗന്ധര്‍ബാല്‍ എന്ന പ്രദേശത്ത് ആതിര നിയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ കശ്മീര്‍ അതിര്‍ത്തി ആണ് ഇവിടം.
ഇന്ത്യന്‍ ആര്‍മിയും പ്രദേശവാസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട അസം റൈഫിള്‍സിലെ ഏക മലയാളി കൂടിയാണ് ആതിര. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന സംരക്ഷണ കവചവും റൈഫിളും പിടിച്ച് ആതിര അതിര്‍ത്തി കാക്കുമ്പോള്‍ മലയാളികള്‍ക്കും അത് അഭിമാന നിമിഷമാണ്.
നാട്ടുകാരും ആര്‍മിയും ആയുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആതിര അടക്കമുള്ള ടീമിന് നല്‍കിയിരിക്കുന്ന ദൗത്യം. അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കയറി പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിന് വനിത സൈനികരെ നിയോഗിക്കാറുണ്ട്. സൈന്യത്തോടുള്ള ഭയം മാറ്റുകയെന്നതും ഇവരുടെ കടമയാണ്. തുടക്കത്തിലെ നിസഹകരണം പ്രകടിപ്പിച്ചവരില്‍ ഇപ്പോള്‍ നല്ല മാറ്റമാണ് സംഭവിക്കുന്നതെന്ന് ആതിര പറയുന്നു.
‘ഞങ്ങളെ കാണുമ്പോള്‍ ഓരോ പെണ്‍കുട്ടികള്‍ക്കും അഭിമാനമാണ്. അവര്‍ വളരുമ്ബോള്‍ ഞങ്ങളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ വീടുകളില്‍ പരിശോധന നടത്തേണ്ടി വരാറുണ്ട്. അപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കാണ്. ആദ്യമാദ്യം ഉണ്ടായിരുന്ന നിസഹകരണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്’- ആതിര ഒരു മാധ്യമത്തോട് വ്യക്തമാക്കി.
പുരുഷ സൈനികര്‍ ചെയ്യുന്ന പട്രോളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരും ചെയ്യുന്നുണ്ട്. അസം റൈഫിള്‍സിലെ റൈഫില്‍ മൂവ്മെന്റ് ജനറല്‍ ഡ്യൂട്ടി തസ്തികയില്‍ ആണ് കായംകുളം സ്വദേശി ആതിര ജോലി ചെയ്യുന്നത്. ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗത്തിലാണ് ജോലി.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൈനികനായിരുന്ന അച്ഛന് കേശവന് പിള്ള അന്തരിച്ചത്. ഇങ്ങനെയാണ് അച്ഛന്റെ ജോലി മകള്‍ക്ക് ലഭിക്കുന്നത്. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് ആതിര ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ജയലക്ഷ്മിയാണ് അമ്മ. ഭര്‍ത്താവ്: സ്മിതീഷ് പരമേശ്വര്‍.
Discussion about this post