കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോളിനെതിരെ കേരളത്തില്‍ നിലവില്‍ കേസുകള്‍ ഉണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷിച്ച് വിശദാംശങ്ങള്‍ നാളെ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി വിശദാംശങ്ങള്‍ തേടിയത്.
അതേ സമയം ഇപ്പോളും ഫോണിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് ലീന കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ തന്റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അധോലോക കുറ്റവാളി രവിപൂജാര ആണെന്നും 25 കോടി രൂപ ആവശ്യപ്പെട്ടതായും ഹര്‍ജിയില്‍ നടി പറഞ്ഞു.
Discussion about this post