കൊല്ലം: കൊല്ലത്ത് സ്ത്രീധനപീഡനത്തിന് ഇരയായി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ 24കാരി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കിരണ്‍ കുമാറിനെ ജാമ്യത്തിലിറക്കാന്‍ എത്തിയത് അഭിഭാഷകന് ബിഎ ആളൂരായിരുന്നു. എന്നാല്‍ ആളൂരിന്റെ പ്രതീക്ഷകളെല്ലാം തകര്ത്തെറയുകയായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍.
കിരണിനു ജാമ്യം ലഭിക്കാന്‍ അഡ്വക്കേറ്റ് ആളൂര്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറിന്റെ മറുവാദത്തില്‍ കോടതി കിരണിനു ജാമ്യം നിഷേധിക്കുകയായിരുന്നു. സ്ത്രീധന പീഡനത്തിന് എതിരെയുള്ള കാവ്യയുടെ പോരാട്ടത്തിനു സോഷ്യല്‍ മീഡിയ നല്ല പിന്തുണയാണ് നല്‍കുന്നത്.
യഥാര്‍ത്ഥ സ്ത്രീപോരാട്ടമായിട്ടാണ് സമൂഹം കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത്. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി.എ. ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചത്.
കിരണ്‍ നിരപരാധിയാണെന്നും വിസ്മയയുടെ മരണത്തില്‍ യാതൊരു ബന്ധവുമില്ലെന്നും നല്ല കുട്ടിയാണെന്നായിരുന്നു ആളൂരിന്റെ വാദം. അതേസമയം, വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തെളിയിക്കാന്‍ ഇതുവരെ അന്വേഷണ സംഘ്ത്തിന് കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post