ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിലേയ്ക്ക് തെറിച്ചു; കാഴ്ച നഷ്ടമായെന്ന് പരാതി

കാസര്‍കോട്: ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിലേയ്ക്ക് തെറിച്ചുവീണ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി തറച്ചു വീണെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി.

കാസര്‍കോട് ബേഡഡുക്ക സ്വദേശി ബിനോയ്ക്കാണ് കാഴ്ച ശക്തി നഷ്ടമായത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്നു ബിനോയ്. കട്ടിലിനോട് ചേര്‍ത്ത് വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്ന് സൂചി വീഴുകയായിരുന്നു.

needle injury | Bignewslive

ഡ്യൂട്ടി ഡോക്ടറെത്തി പരിശോധിച്ചെങ്കിലും കുഴപ്പമില്ലെന്നും പേടിക്കാനൊന്നുമില്ലെന്നും പറയുകയും ചെയ്തു. എന്നാല്‍, ഡെങ്കിപ്പനി കലശലായതോടെ പരിയാരത്തേക്ക് ഇയാളെ മാറ്റി. പനി ഭേദമായി വീട്ടില്‍ എത്തിയപ്പോഴാണ് കണ്ണിന്റെ വേദന കൂടുതലായത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കണ്ണ് പരിശോധിച്ചപ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത് അറിഞ്ഞത്.

Exit mobile version