തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് ജേക്കബ് തോമസ്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പട്ട ജേക്കബ് തോമസ്, പാര്‍ട്ടിയിലെ നേതൃമാറ്റം ആവശ്യമില്ലെന്നും അറിയിച്ചു. പുറത്തുനിന്ന് കണ്ട ബി.ജെ.പിയും അകത്തുചെന്നപ്പോഴുള്ള ബി.ജെ.പിയും ഒന്നല്ല. കേരളത്തിലെ ബി.ജെ.പിയില്‍ മൂന്നു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ചില മാറ്റങ്ങള്‍ വേണം,’ അദ്ദേഹം പറഞ്ഞു
കൂടിയാലോചനകള്‍ക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും തോല്‍വിയുടെ പേരില്‍ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ഡിവൈഎഫ്‌ഐയെ യുവമോര്‍ച്ച കണ്ടുപഠിക്കണമെന്നും അദ്ദേഹം ഉപദേശം നല്‍കി.
‘ഡി.വൈ.എഫ്.ഐ ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായി തോന്നുന്ന സേവനമേഖലയിലേക്ക് മാറി. അതുപോലെ യുവമോര്‍ച്ചയും മാറണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച പ്രതിഷേധവുമായല്ല നടക്കേണ്ടതെന്നും കൂടുതല്‍ സേവനത്തിലേക്ക് ഇറങ്ങി വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.