പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ നിര്‍മ്മാണം പുനരാംഭിച്ചു. 108000 ലിറ്റര്‍ മദ്യം ഇന്നും നാളെയും ഉത്പാദിപ്പിക്കും.മുന്‍പ് ഉണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നാണ് ഉത്പാദനം. പ്രത്യേക അന്വേഷണ സംഘത്തിന്റെയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത്.
സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് മദ്യനിര്‍മാണം നിലച്ചത്. ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ സ്ഥാപനത്തിലെ ഡെപ്യൂട്ടി പ്രൊഡക്ഷന്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ജോര്‍ജ് ഫിലിപ്പിനാണ് മദ്യ ഉത്പാദനത്തിന്റെ താത്കാലിക ചുമതല.
കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കര്‍ ലോറികളില്‍ നിന്നാണ് പ്രതികള്‍ സ്പിരിറ്റ് കടത്തിയത്. നാല്‍പ്പതിനായിരം ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കറുകളും ലോഡ് ഉള്‍പ്പടെ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്താന്‍ കെഎസ്ബിസി നിര്‍ദേശം നല്‍കിയത്.
കേരള സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജവാന്‍ റം ആണ് ഉത്പാദിപ്പിക്കുന്നത്.
Discussion about this post