വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിക്കുന്നത് പതിവ്; അയല്‍ക്കാരനെ വെട്ടി, ചെവി അറ്റുപോയി! കഴുത്തിലും വെട്ടേറ്റു

മൂന്നാര്‍: വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 54-കാരന്‍ അയല്‍ക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജി(32)നാണ് സാരമായി പരിക്കേറ്റത്.

സംഭവത്തില്‍ അയല്‍വാസിയായ പളനി(54)യെ പോലീസ് അറസ്റ്റ് ചെയ്തു. രാജിന്റെ വളര്‍ത്തുനായ പളനിയുടെ വിറകുപുരയില്‍ കാഷ്ഠിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും നായ ഇത് ആവര്‍ത്തിച്ചതോടെ പ്രകോപിതനായ പളനി രാജിനെ ആക്രമിക്കുകയായിരുന്നു.

Man attacked | Bignewslive

കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, അറ്റുപോയ ചെവി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല.

Exit mobile version