തിരുവനന്തപുരം: ഗോവ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷമുണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. രാജ്യത്തെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരള ബിജെപിയെക്കുറിച്ച് ചില അഭിപ്രായങ്ങളൊക്കെ തന്റെ മനസിലുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് അതൊന്നും പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
എവിടെ ഗവര്‍ണറായാലും ഒരേ പദവിയും പ്രോട്ടോക്കോളുമാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമാണ് പ്രത്യേകത. മിസോറം വികസനപ്രവര്‍ത്തനങ്ങള്‍ അത്രയ്ക്കും എത്താത്ത സ്ഥലമാണ്. എന്നാല്‍ ഗോവ അങ്ങനെയല്ല. രാജ്യത്തെ തന്നെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്.
ഞാനൊരിക്കലും ഒരു സ്ഥാനവും ആരോടും ചോദിച്ച് വാങ്ങിയിട്ടില്ല. ഗോവ കിട്ടി. കേരളത്തോട് കൂടുതല്‍ അടുത്ത സംസ്ഥാനമായത് കൊണ്ട് ആഹ്ലാദമുണ്ട്. ഗോവയിലെ എല്ലാ വിഭാഗം ജനങ്ങളും ഭരണകൂടത്തോട് സഹകരിക്കുന്നവരാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.