പാലാ: സിസ്റ്റര്‍ അമല കൊലപ്പെട്ട കേസിലെ പ്രതിയായ സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാലാ കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കുറ്റത്തിന് കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുരുന്നു. 2015 സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 5 ദിവസത്തിന് ശേഷം ഇയാളെ ഹരിദ്വാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
സിസ്റ്റര്‍ അമലയെക്കൂടാതെ പൈക മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു.
Discussion about this post