കോഴിക്കോട്: വീണ്ടും കാര്യക്ഷമമായ പ്രവർത്തികൊണ്ട് മാതൃക തീർത്ത് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് രാമനാട്ടുകര ബൈപാസിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തണമെന്ന് മന്ത്രി കർശന നിർദേശം നൽകിയിരുന്നു. പിന്നാലെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് പണി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും നേരിട്ടെത്തി റോഡ് സന്ദർശിക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ വെച്ച് കരാറെടുത്ത കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര ബൈപ്പാസിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി തീർക്കണമെന്ന് നിർദേശം നൽകിയിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കിട്ടണം എന്നും കുഴികൾ അടിയന്തരമായി അടക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി കരാർ കമ്പനിയെ അറിയിച്ചത്.
ഇതിനു പിന്നാലെ തന്നെ പണി തുടങ്ങിയ കരാർ കമ്പനി ഇപ്പോൾ അതിവേഗത്തിൽ റോഡിലെ കുഴിയടയ്ക്കലും മറ്റ് അറ്റകുറ്റപ്പണികളും ചെയ്യുകയാണ്. കോഴിക്കോട് ജില്ലാ കളക്ടറോടൊപ്പം മന്ത്രി മുഹമ്മദ് റിയാസും സ്ഥലം സന്ദർശിച്ചു. മന്ത്രിയുടെ അതിവേഗത്തിലുള്ള പ്രശ്‌നത്തിനുള്ള പരിഹാരം കാണൽ ഇതിനോടകം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
Discussion about this post