കോവിഡ് ബാധിച്ച് ഇന്ന് 135 മരണം: മരിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. പേര്, സ്ഥലം, ജില്ല, വയസ്, മരിച്ച ദിവസം എന്നിവയാണ് ബുള്ളറ്റിനില്‍ ഉള്ളത്. ഇന്ന് സ്ഥിരീകരിച്ച 135 കോവിഡ് മരണങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രദ്ധീകരിച്ചത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.

അതേസമയം ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കോവിഡ് മരണങ്ങള്‍ കണ്ടെത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കോവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോഗമുക്തരായവരുടെ എണ്ണം, തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്.

Exit mobile version