തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റെടുകത്തതിനു പിന്നാലെ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി സന്ധ്യ രംഗത്ത്.
തനിയ്ക്ക് അര്‍ഹതപ്പെട്ട ഡിജിപി ഗ്രേഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ബി സന്ധ്യ സര്‍ക്കാറിന് കത്ത് നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സീനിയോറിറ്റിയില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്തിനെക്കാള്‍ മുന്നിലാണ് സന്ധ്യ. സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യുപിഎസ്‌സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനില്‍കാന്തുമാണുണ്ടായിരുന്നത്.