പാമ്പാടി: ജിഷ്ണു പ്രണോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാമ്പാടി നെഹ്റു കോളജിന്റെ പ്രതികാര നടപടി. മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതിന്റെ രേഖ ഒരു പ്രമുഖ ചാനലിന് ലഭിച്ചു.
തിയറി പരീക്ഷയില്‍ പാസായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് പ്രാക്ടിക്കലില്‍ സബ്ജക്ട് നോളജ് ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്. പ്രാക്ടിക്കല്‍, വൈവ പരീക്ഷകളില്‍ ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ച സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റ് വെട്ടിത്തിരുത്തി തോല്‍പ്പിച്ചു.
സമരത്തിന് നേതൃത്വം നല്‍കിയ ഫാര്‍മസി വിദ്യാര്‍ത്ഥിയായ അതുല്‍ ജോസ് ഇയര്‍ ഔട്ടാകാന്‍ തിയറി പരീക്ഷയില്‍ പാസായിട്ടും വിഷയ പരിജ്ഞാനം മോശമെന്നാണ് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയത്. ഇന്‍വിജിലേറ്റര്‍മാരെ മുന്‍നിര്‍ത്തിയാണ് ഇത്തരം നടപടികള്‍ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.