കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചി വെല്ലിങ്ടൺ ഐലന്റിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു. ഭരണപരിഷ്കാര നടപടികളേത്തുടർന്നുള്ള വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമെന്നാണ് വിവരം. കേരളത്തിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സേവനങ്ങൾ നൽകുന്ന കേന്ദ്രമായാണ് ഇവിടെ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നത്.
ഇവിടെ നിന്ന് അഞ്ച് തസ്തികകൾ കവരത്തിയിലേക്ക് മാറ്റാനാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതോടൊപ്പം ഉപകരണങ്ങളും ഇലക്ട്രോണിത് സാമഗ്രികളും മാറ്റണമെന്നുമാണ് നിർദേശം. ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റുക, കൊച്ചിയിലെ ലക്ഷ്ദ്വീപ് ഗസ്റ്റ് ഹൗസ് സ്വകാര്യവൽക്കരിക്കുക തുടങ്ങിയ നീക്കങ്ങൾ വലിയ വിവാദമായിരുന്നു.
ഇക്കാര്യത്തിൽ സേവ് ലക്ഷദ്വീപ് ഫോറമടക്കം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളവുമായുള്ള ബന്ധത്തെ തകർക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് അവർ ആരോപിച്ചു.
Discussion about this post