തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. വാര്‍ത്താ സമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്.
ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പോലീസ് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യമാണ് ഡിജിപി വ്യക്തമാക്കിയത്.
സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post