കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തമിഴ് യുവതിയും അറസ്റ്റില#. കഞ്ചാവു കേസിലാണ് ഇരുവരുടെയും അറസ്റ്റ്. മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന് രജിതയുമാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്.
ഹൈഡ്രോ വീഡ് ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ മിനു എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയാണ്. സാധാരണ കഞ്ചാവിന്റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്നാണ് പോലീസ് നല്കുന്ന വിവരം.
മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍. വിദേശത്തു ഡോക്ടറായ കാസര്‍കോട് സ്വദേശി നദീര്‍ എന്നയാളാണു മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
Discussion about this post