തിരുവനന്തപുരം: പുതുതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാനലുകാരുടെ അതേ ശമ്പളമേ നല്‍കൂവെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി പറഞ്ഞു. റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്സ് പറയുന്ന ശമ്പളം നല്‍കാനാവില്ലെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
മറ്റു സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരില്‍ കണ്ടക്ടര്‍ ബാഡ്ജ് ഉള്ളവരെ കണ്ടക്ടര്‍ ആക്കാന്‍ തയാറാണ്,കൂടുതല്‍ സമയം ഡ്യൂട്ടി ചെയ്യാന്‍ കണ്ടക്ടര്‍ മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ലയെന്നും ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിമാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും ടോമിന് തച്ചങ്കരി വ്യക്തമാക്കി.
അതേസമയം താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം കെഎസ്ആര്‍ടിസിക്ക് നഷ്ടം ഉണ്ടായിട്ടില്ലെന്ന് തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Discussion about this post