ന്യൂഡല്‍ഹി: ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി.
ഇതിനു പുറമെ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചത്. 80 രൂപ കൂട്ടിയതിനെ തുടര്‍ന്ന് സിലിണ്ടറിന് 1550 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു. എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post