ചെങ്ങന്നൂര്‍: തന്റെ 90 സെന്റ് ഭൂമി സൗജന്യമായി വിട്ട് നല്കി ചെങ്ങന്നൂര്‍ സ്വദേശി ദാമോദരന്‍. വര്‍ഷങ്ങളായി മുംബൈയില്‍ ജോലി നോക്കിയ ആളാണ് വെണ്മണി പുന്തലേറത്ത് ദാമോദരന്‍ നായര്‍.ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ തറവാട്ടിലെത്താറുണ്ട്.
പ്രളയത്തില്‍ കിടപ്പാടം നഷ്ടമായര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഭൂമി ധാനം ചെയ്യാന്‍ ദാമോദരന്‍ നായരെ പ്രേരിപ്പിച്ചത്. 90 സെന്റ് ഭൂമി സന്നദ്ധ സംഘടനയായ കരുണ പാലിയേറ്റീവ് കെയറിന് കൈമാറി. ഇവിടെ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി 25 വീടുകളൊരുക്കുകയാണ് ലക്ഷ്യം.
Discussion about this post