തിരുവനന്തപുരം: കടപ്പുറത്ത് ഓടിനടന്ന നായയെ മൂന്നു പേര്‍ ചേര്‍ന്ന് തല്ലി കൊന്നു. ജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്ത് ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയോടായിരുന്നു സമീപവാസികളുടെ കണ്ണില്ലാത്ത ക്രൂരത. ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കിയിട്ട ശേഷം വടി ഉപയോഗിച്ച് നായയെ തല്ലി ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ വൈറലായതിനു പിന്നാലെ സൈബറിടങ്ങളില്‍ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നും കടപ്പുറത്തു കളിക്കാന്‍ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാന്‍ പോയതാണ്.
ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണ് ബ്രൂണോയെന്ന് ഉടമസ്ഥന്‍ പറയുന്നു കളിച്ചു കഴിഞ്ഞ് ക്ഷീണത്തില്‍ ഒരു തോണിയുടെ അടിയില്‍ വിശ്രമിച്ചിരുന്ന നായയെ അതിക്രൂരമായി അടിച്ചു കൊല്ലുകയായിരുന്നു. ശേഷം, ചൂണ്ടകൊളുത്തില്‍ കെട്ടി വലിച്ചു കെട്ടി തൂക്കിയ്യിട്ടായിരുന്നു ക്രൂരത. സംഭവത്തില്‍ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.