കോഴിക്കോട്: സാമൂതിരി രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലുള്ളവർക്കായി 2.58 കോടി രൂപ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള സ്പെഷ്യൽ അലവൻസായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങൾക്ക് പ്രതിമാസം 2500 രൂപയാണ് ഇത്തരത്തിൽ നൽകുന്നത്.
2013 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പ്രത്യേക അലവൻസ് ആരംഭിച്ചത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങൾക്ക് പ്രതിവർഷം 30,000 രൂപ വീതം കൊടുക്കുന്നതാണിത്. അതേസമയം, യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഈ തീരുമാനം ഇപ്പോഴും തുടരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
മുമ്പ് സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള കരാറുകളുടെ ഭാഗമായി പഴയ നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്നു പ്രിവിപേഴ്സ് എന്നറിയപ്പെട്ട ഈ ആനുകൂല്യത്തിന് സമാനമാണിതെന്നാണ് ഉയരുന്ന വിമർശനം. 1971 ൽ ഇന്ദിരാഗാന്ധി നിർത്തലാക്കിയ പദ്ധതിയാണ് പ്രിവിപേഴ്സ്.
Discussion about this post