തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി.
കത്തിലൂടെയാണ് വധ ഭീഷണി മുഴക്കിയത്. എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്.
അതേസമയം ഭീഷണി കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.