തൃശ്ശൂര്‍: വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിത്. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്രാഫിക് പോലീസ്.
മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാന്‍ഡ്‌സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി.
വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂവെങ്കില്‍, ഇനി ബ്ലൂടൂത്ത് സംസാരവും പിടികൂടും. തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്.
മാസ്‌ക് ധരിച്ച് വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംസാരിക്കുന്നതായി കണ്ടാല്‍ പരിശോധിക്കും. ഡ്രൈവര്‍ നിഷേധിച്ചാല്‍ കോള്‍ഹിസ്റ്ററി പരിശോധിക്കും.
Discussion about this post