തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുന്നതായി പരാതിയില്‍ പറയുന്നത്.
കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍നിന്നും പണം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനെത്തുടര്‍ന്ന് തട്ടിപ്പിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിക്കുന്നു.
Discussion about this post