കോട്ടൂര്‍ ( തിരുവനന്തപുരം): മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിയാന ചരിഞ്ഞു. ആന പുനരധിവാസ കേന്ദ്രമായ കോട്ടരിലാണ് ഒന്നര വയസുള്ള ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞത്. ഒരുവര്‍ഷം മുമ്പ് തെന്മല ഭാഗത്തെ വനമേഖലയില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഈ കുട്ടിയാന ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റില്‍ പാറയിടുക്കില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കോട്ടൂരില്‍ എത്തിച്ചു. നടക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. കോട്ടൂരിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കുട്ടിയാനയെ അതിന്റെ തള്ളയാനയുടെ സമീപത്തേക്ക് എത്തിക്കാന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും ഫമായില്ല. മറ്റ് ആനക്കൂട്ടം കുട്ടിയാനയെ അടുപ്പിക്കാതിരുന്നതും തിരിച്ചടിയായി.
ഇതിനെ തുടര്‍ന്നാണ് കോട്ടൂരേക്ക് ആനക്കുട്ടിയെ എത്തിയത്. ശ്രീക്കുട്ടി എന്ന പേരും നല്കി. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കുട്ടിയാനയ്ക്കുണ്ടായിരുന്നു. വെറ്റിറനറി ഡോക്ടര്‍മാരുടെ പരിചരണത്തെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഇന്നലെ ഉച്ചയോടെ പനി ബാധിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആനക്കുട്ടു ചെരിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാവുകയൊള്ളൂ. ആനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
Discussion about this post