കല്ലുവാതുക്കള്‍; തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും വിഷ്ണു പറയുന്നു. കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിലാണ് രേഷ്മ അറസ്റ്റിലായത്.
ഫേസ്ബുക്കില്‍ മണിക്കൂറുകളോളം ചെലവിടുന്നതിന്റെ പേരില്‍ താനും രേഷ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
കല്ലുവാതുക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഇപ്പോഴും വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുളളത്. ഒരു നിഗമനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന യുവതികളാണ് ആത്മഹത്യ ചെയ്തത്. ഇതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതി രേഷ്മ കോവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്. രേഷ്മയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
Discussion about this post