കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ രൂപികരിച്ച എന്‍സികെ പാര്‍ട്ടി പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു. മാണി സി കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് നല്‍കിയതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ ജയിക്കുകയും ചെയ്തു.
എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചെങ്കിലും പാലായില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. എലത്തൂര്‍, പാല മണ്ഡലങ്ങളിലായിരുന്നു എന്‍.സി.കെ. മത്സരിച്ചത്. എന്നാല്‍ പാലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.
Discussion about this post