കാന്‍സറിന് എതിരെ പോരാടിയ വ്യക്തിയായിരുന്നു നന്ദു മഹാദേവ. കാന്‍സര്‍ ബാധിതരായവര്‍ക്ക് നന്ദു വലിയ പ്രചോദനമായിരുന്നു. എന്നാല്‍ മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി അപ്രതീക്ഷിതമായി നന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇപ്പോള്‍ നന്ദുവിന്റെ ബലികര്‍മങ്ങള്‍ക്കായി തിരുനെല്ലി ക്ഷേത്രത്തില്‍ പോയ അനുഭവം പങ്കുവെച്ച് നടി സീമ ജി നായര്‍. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു എന്നാണ് താരം കുറിക്കുന്നത്. നന്ദുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് സീമ ജി നായരും ബലികര്‍മങ്ങള്‍ക്കായി പോയത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ എന്റെ പ്രിയ നന്ദൂട്ടന്‍ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടന്‍ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളില്‍ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തില്‍ ആയിരുന്നു. പല തവണപോകാന്‍ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങള്‍ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടന്‍ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തില്‍ അവനെ ഏറെ സ്‌നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികര്‍മങ്ങള്‍ക്കായാണ് പോയത്..
നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓര്‍ത്തു.. കര്‍മങ്ങള്‍ പൂര്‍ത്തിയായി അവിടുന്നിറങ്ങുമ്പോള്‍ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളില്‍ ഒരുമ്മ നല്‍കുമ്പോള്‍, ലേഖയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു..
അമ്മമാര്‍ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോര്‍ത്തു വെമ്പുന്ന ഒരുപാട് ലേഖമാര്‍ ഇവിടെയുണ്ട്.. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടന്‍ ആ കുടുംബത്തില്‍ തന്നെ പുനര്‍ജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്‌നേഹിക്കുന്നവരെ ചുറ്റിപറ്റി അവന്‍ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവന്‍ പകര്‍ന്നു തന്ന ഊര്‍ജ്ജത്തില്‍ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് ????????