തിരുവനന്തപുരം: വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന് നൂറ് ശതമാനം പ്രൊഫഷണലായ വ്യക്തി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ പരസ്പരം സംസാരിക്കുന്ന കാര്യങ്ങളൊക്കെ പ്രൊഫണലല് വിഷയങ്ങള്‍ മാത്രമാണെന്നും കേരളത്തിലെ പൊലീസിനെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായും ബെഹ്റ പറയുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികനസങ്ങള്‍ വലിയ തോതില്‍ ഉണ്ടായി. സര്‍ക്കാരിനെ ആളുകള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുളളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.’ ബെഹ്റ പറഞ്ഞു.
മുഖ്യമന്ത്രിയെ എല്ലാകാര്യങ്ങളും നേരിട്ട് അറിയിക്കണമെന്നും, വസ്തുതകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് പിണറായി വിജയന്, പോലീസിന് തെറ്റുപറ്റിയ സമയത്ത് അത് സിബിഐയ്ക്ക് വിടാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ ഒരു സ്വീറ്റ്നെസുണ്ടെന്നും ബെഹ്റ പറയുന്നു. വിരമിക്കും മുന്‍പാണ് അദ്ദേഹം തന്റെ മനസ് തുറന്നത്. ജൂണ്‍ 30നാണ് ബെഹ്റ വിരമിക്കുന്നത്.
Discussion about this post