തിരൂര്‍: ആരാധ്യപുരുഷന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ യാദവ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് ഒന്നും രണ്ടുമല്ല. 2357 ഓളം ചിത്രങ്ങളാണ്. കടുത്ത ആരാധന മൂലമാണ് യാദവ് ഇത്രയെറെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
തിരൂര്‍ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരനാണ് യാദവ്. വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതോടെ നാട്ടില്‍ യാദവിനു വേറിട്ട സ്റ്റാറ്റസായി. യാദവിനൊപ്പംചേര്ന്നു മെസി ആരാധകരായ കൂട്ടുകാര്‍ കേക്ക് മുറിച്ച് പിറന്നാളാഘോഷം കെങ്കേമമാക്കി. ലയണല്‍ മെസ്സിയുടെ 2037 ചിത്രങ്ങള്‍ തന്റെ ഫോണില്‍ യാദവ് സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ചവയാണിത്.
കൂട്ടുകാരില്‍നിന്നു കൂടി കിട്ടിയവ ചേര്‍ത്താണ് 2357 എണ്ണം തികച്ചത്. അതേസമയം, ഈ സംഖ്യക്ക് മെസ്സിയുമായി ഒരു ബന്ധവുമില്ല. കിട്ടിയത്രയും സ്റ്റാറ്റസ് ആക്കിയെന്നു മാത്രം. തിരൂര്‍ അന്നാര ചട്ടിക്കലിലെ പരേതനായ വയ്യാട്ട് പ്രസാദിന്റെയും തിരൂര്‍ മിഷന് ആശുപത്രി ജീവനക്കാരി സിന്ധുവിന്റെയും മകനാണ് യാദവ്. മെസ്സിയുടെ കളികളൊന്നും യാദവ് വിടാറില്ല. സ്കൂള്‍ ഫുട്ബോള്‍ ടീമിലും അംഗമാണ്.
Discussion about this post