കേരളത്തിന് സ്വന്തമായി കണ്‍കറന്റ് ലിസ്റ്റ് ഉണ്ടെന്ന കണ്ടെത്തലുമായി ബിജെപി നേതാവ് ശോഭാസുരേന്ദ്രന്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയില്‍ കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വാഗ്വാദം നടത്തി നോക്കിയെങ്കിലും ഫലമില്ലാതെ ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്ന പരാമര്‍ശം നടത്തിയ ശോഭാ സുരേന്ദ്രനോട് എന്താണ് കണ്‍കറന്റ് ലിസ്റ്റെന്ന് റഹീം ചോദിക്കുകയായിരുന്നു. ഇതിന് കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് പിണറായിയോട് പോയി ചോദിക്കൂ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
താങ്കള്‍ക്കതിനെ കുറിച്ച് വിവരമില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി ഉത്തരം കിട്ടും എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. തനിക്കറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത് താങ്കള്‍ പറഞ്ഞൂതരൂ എന്ന് റഹീം ആവര്‍ത്തിച്ചപ്പോള്‍ കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് അറിയില്ലെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തോട് മാപ്പു ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
പിന്നീട് അവതാരകന്റെ റോള്‍ റഹീം ഏറ്റെടുക്കുകയാണെന്നും ചര്‍ച്ചയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് അവര്ചര്ച്ചയില് നിന്നും പിന്മാറി.
വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകന് അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മില്‍ വാക്പോര് ഉണ്ടായത്.
ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശമാണ് കണ്‍കറന്റ് ലിസ്റ്റിലേക്ക് ചര്‍ച്ചയെ കൊണ്ടെത്തിച്ചത്.
കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു. ശോഭയുടെ മറുപടിയും പിന്മാറ്റവും അവതാരകനെയും പാനല്‍ അംഗങ്ങളെയും ചിരിയിലാഴ്ത്തുന്നതായിരുന്നു.
Discussion about this post