ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ദേശീയപാതയോരത്തെ ഹോട്ടല്‍ ബദരിയ പ്ലാസ, ഹോട്ടല്‍ മജ്ലിസ്, റോയല്‍ പ്ലാസ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍, ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, വെള്ളത്തില്‍ കുതിര്‍ത്തിട്ട പഴയ ചോറ് എന്നിവ ഉള്‍പ്പെടെയുള്ള പഴയ ഭക്ഷണങ്ങളാണ് പിടികൂടിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ബേക്കറികളിലും ഉത്പാദന യൂണിറ്റുകളിലും ഹോട്ടലുകളിലും വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു

Exit mobile version