കൊച്ചി: കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണകിറ്റ് വാങ്ങാന്‍ പണം തികയാത്ത സാഹചര്യത്തില്‍ സ്വന്തം വിവാഹമോതിരം പണയപ്പെടുത്തി എറണാകുളം ചെറായി സ്വദേശി നോബല്‍ കുമാര്‍. കിറ്റ് വാങ്ങാന്‍ സുഹൃത്തുക്കള്‍ കൈകോര്‍ത്തുവെങ്കിലും പണം തികയാതെ വന്നു. ഇതോടെ മോതിരം പണയംവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഭക്ഷണകിറ്റുകള്‍ എത്തിച്ച ഇവരുടെ ശ്രദ്ധയില്‍ പഠനത്തിനാവശ്യമായ ബുക്കും പേനയുമൊന്നും ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളെ കണ്ടു. തുടര്‍ന്ന് അറുപതോളം കുട്ടികള്‍ക്ക് അവര്‍ക്ക് സഹായമായി നോട്ടുബുക്കുകളും പേനയും പെന്സിലുമെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രദേശത്തെ മുത്തശ്ശി പ്രായമായവര്‍ക്ക് ഒന്നുമില്ലേ എന്ന് നോബലിനോട് ചോദിച്ചത്. ഇത്തവണ മുന്‍പത്തെ പോലെ സുഹൃത്തുക്കളൊക്കെ സഹായിച്ചെങ്കിലും കിറ്റിന് ആവശ്യമായ പണം തികഞ്ഞില്ല.
പിന്നെ മറ്റൊന്നും ചിന്തിക്കാതെ നോബല്‍ തന്റെ വിവാഹ മോതിരം പണയപ്പെടുത്തി കിറ്റിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു. പ്രായമായവര്‍ മാത്രമുള്ള വീടുകള്‍, കിടപ്പുരോഗികള്‍, വിധവകള്‍ താമസിക്കുന്ന 25 വീടുകളിലുള്ളവര്‍ക്കാണ് നോബലിന്റെ സഹായം എത്തുന്നത്. ഹോര്‍ലിക്സ്, ബിസ്ക്കറ്റ്, റസ്ക്ക്, മുട്ട, സാനിറ്റൈസര്‍, മാസ്ക് എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്.
Discussion about this post