തിരുവനന്തുപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്‌സിയുടെ അന്തിമ പട്ടികയിലുള്ളത്.
മുമ്പ് പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നായ ടോമിൻ തച്ചങ്കരിയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്.
ഇവരിൽ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തെരഞ്ഞെടുക്കാം. പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്‌സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹറ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.
Discussion about this post