അരൂര്‍: തന്റെ ഫോണ്‍ റിപ്പയറിങ്ങിന് സര്‍വീസ് സെന്ററിലെത്തിയ യുവാവ് മറ്റൊരു മൊബെലുമായി കടന്നു. ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍വീസ് സെന്ററിലാണ് സംഭവം. ഇന്നലെ വൈകിട്ട് കടയില്‍ എത്തിയ യുവാവ് ഒരു ഫോണ്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നു. തുടര്‍ന്ന് ഓരോ സംശയങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനുശേഷം കടയില്‍ റീച്ചാര്‍ജിനുള്‍പ്പടെ ഉപയോഗിക്കുന്ന ഈസി ഫോണ്‍ അടിച്ചുമാറ്റി സ്ഥലം വിട്ടു
പല നെറ്റുവര്‍ക്കുകള്‍ക്കുമായി നിരവധി ആപ്പുകള്‍ ഉള്ള ഫോണാണ് നഷ്ടപ്പെട്ടത്. ജിയോ, ഐഡിയാ, വൊഡാഫോണ്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളുടെ റീചാര്‍ജിനായുള്ള ഇരുപതിനായിരം രൂപയോളം മൊബൈല്‍ അക്കൗണ്ടിലുണ്ട്. സര്‍വീസ് സെന്ററിന്റെ ഉടമ അരൂര്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ യുവാവിന്റെ ചിത്രം ഉണ്ട്.