ആലപ്പുഴ: നാട്ടുകാരേയും പോലീസിനേയും അടക്കം മുൾമുനയിൽ നിർത്തി മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാർക്കാവ് സ്വദേശി ശ്യാം ആണ് ടവറിൽ തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മാവേലിക്കര നഗരസഭാ ഓഫീസിന് എതിർവശത്തുള്ള ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തുടർന്ന്, പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി അനുനയശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്മാറാൻ കൂട്ടാക്കാതിരുന്ന യുവാവ് ടവറിൽ തൂങ്ങിമരിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post