തിരുവനന്തപുരം: പരാതിക്കാരി ആയ സ്ത്രീയോട് മോശമായി പെരുമാറിയ വനിതകമ്മീഷന് അദ്ധ്യക്ഷ കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്.
ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്.സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാന്‍ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടര്‍ന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല .
വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുണ്‍ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
Discussion about this post