മലപ്പുറം: ആനക്കയം പന്തല്ലൂരിന് സമീപം മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കൊപ്പം ഒരാൺകുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.
പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇസ്റത്ത്, അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
സഹോദരങ്ങളുടെ മക്കളാണ് ഇവർ. ബന്ധുവിട്ടീൽ വിരുന്നെത്തിയതായിരുന്നു ഇവർ.
Discussion about this post