കൊല്ലം; വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനമാണ് വിസ്മയ നേരിട്ടത്. ഇനി ലഭിച്ച സ്ത്രീധനത്തിലാകട്ടെ, കിരണിനും കുടുംബത്തിനും തൊടാന്‍ പോലും കഴിയില്ല. എന്തിന് ആഗ്രഹിച്ച കാര്‍ അല്ല നല്‍കിയതെന്ന ആരോപണത്തില്‍ മര്ദ്ദി്ച കിരണിന്റെ 10 ലക്ഷത്തിന് മേലെ വിലയുള്ള കാര്‍ പോലും തൊണ്ടിമുതലാകുമെന്നും പോലീസ് അറിയിച്ചു.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പുറമെ, വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീല്‍ ചെയ്തു. കിരണ്‍കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
വിസ്മയയുടെ കുടുംബം നല്കിയ കാറും സ്വര്‍ണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പോലീസ് നല്കുന്ന വിവരം. കേസില്‍ വിസ്മയയുടെ സുഹൃത്തുക്കളില്‍നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post